തമിഴ്നാട്ടിൽ ഡിഐജി മരിച്ച നിലയില്‍: ജീവനൊടുക്കിയത്‌ ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ; സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി

New Update

publive-image

ചെന്നൈ: തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ജീവനൊടുക്കിയത്.

Advertisment

വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment