/sathyam/media/post_attachments/S2gDFxcI8jjP2sEa39Z4.jpg)
ചെന്നൈ: മോഷണശ്രമം തടയുന്നതിനിടെ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. പ്രീതി(22) എന്ന യുവതിയാണ് മരിച്ചത്.
ചെന്നൈയിലാണ് സംഭവം. ട്രെയിൻ യാത്രക്കിടെ പ്രീതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ രണ്ടു യുവാക്കൾ ശ്രമിച്ചിരുന്നു.
ഇവരെ പ്രതിരോധിക്കുന്നതിനിടെ പ്രീതി ട്രെയിനിൽ നിന്നും വീഴുകയും ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രീതി മരിച്ചത്.
സംഭവത്തിൽ മണിമാരൻ, വിഗ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ മൽപിടിത്തത്തിൽ പ്രീതി ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.