കേരള സ്‌റ്റോറി പ്രദര്‍ശനത്തിന് എത്തിയാല്‍ പ്രതിഷേധിക്കും, സിനിമ ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന് വന്‍ പ്രതിസന്ധി:എസ്ഡിപിഐ

New Update

publive-image

ചെന്നൈ: സുധിപ്തോ സെന്‍ സംവിധാനം നിര്‍വഹിച്ച ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് എതിരെ എസ്ഡിപിഐ രംഗത്ത്. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്താനിരിക്കെ ചിത്രം നിരോധിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് വ്യക്തമാക്കി. ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധിക്കുമെന്നും എസ്ഡിപിഐ നേതാവ് പ്രഖ്യാപനം നടത്തി.

Advertisment

ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീം സമൂഹത്തെ കേരള സ്റ്റോറി കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് എസ്ഡിപിഐയുടെ കണ്ടെത്തല്‍. ‘മുസ്ലീം സമുദായത്തിന് എതിരെയുള്ള നുണക്കഥകളാണ് സിനിമയില്‍ ഉള്ളത്. തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ ഭീതി ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗീയ വിദ്വേഷവും മത സംഘര്‍ഷവും ഉണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനുമാണ് ഇവരുടെ ശ്രമം’, മുബാറക് ആരോപിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നും മുബാറക് പരാമര്‍ശിച്ചു. ന്യൂനപക്ഷ മുസ്ലീം സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകള്‍ നിരോധിക്കണമെന്നും മുബാറക് ആവശ്യം ഉന്നയിച്ചു. സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ നേതാവ് അറിയിച്ചു.

Advertisment