തെരുവിലൂടെ പിഞ്ചുകുഞ്ഞിന്റെ തലഭാഗം കടിച്ച് പിടിച്ച് നായ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

New Update

publive-image

ചെന്നൈ: തെരുവിലൂടെ പിഞ്ചുകുഞ്ഞിന്റെ തലഭാഗം കടിച്ച് പിടിച്ച് നടന്ന് നായ. തമിഴ്‌നാട് മഥുരയ്‌ക്കടുത്ത് ബിബികുളത്താണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചവറ്റുകൂനയിലോ മറ്റോ ഉപേക്ഷിച്ച മൃതദേഹത്തിൽ നിന്നുമാകാം കുഞ്ഞിന്റെ തല നായ കടിച്ചെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

ഇന്നലെ ഉച്ചയ്‌ക്കാണ് വിവരം പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. എടിഎമ്മിൽ നിന്നും പണം എടുക്കാനെത്തിയ ആളാണ് പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. ചെളി പുരണ്ട നിലയിലായിരുന്നു കുഞ്ഞ്.

കുഞ്ഞിനെ പറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ പോലീസിന് ലഭിച്ചിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയും നടത്തും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

NEWS
Advertisment