പ്രണയം നിരസിച്ചു; തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷന് സമീപമാണ് യുവാവ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത്. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി എം ശ്വേതയാണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം.

Advertisment

താംബരം റെയില്‍വേ സ്റ്റേഷന് സമീപം രാമചന്ദ്രന്‍ എന്ന യുവാവാണ് ശ്വേതയെ ആക്രമിച്ചത്. കഴുത്തിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ശ്വേത ആക്രമിച്ചതിന് പിന്നാലെ രാമചന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തുമുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച രാമചന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisment