പാലില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു ; ഭര്‍ത്താവ് ഒളിവില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, September 26, 2021

ചെന്നൈ: പാലില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി മയക്കിയ ശേഷം ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭര്‍ത്താവ്. തിരുപ്പത്തൂര്‍ സ്വദേശി സത്യമൂര്‍ത്തിയാണ്(28) ക്രൂരകൃത്യം നടത്തിയത്. 3 വയസ്സുകാരിയായ മകളെയും കൊണ്ട് ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

വൃക്കകള്‍ തകരാറിലാണെന്നും ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇയാള്‍ ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു. ആരും അന്വേഷിക്കരുതെന്നും ഭാര്യ ദിവ്യയെ(24) കൊന്ന് താനും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ ഓഡിയോയില്‍ പറയുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

കുടുംബവഴക്കിനെ തുടര്‍ന്ന് ദിവ്യ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ദിവ്യയെ സത്യമൂര്‍ത്തി തിരികെ കൂട്ടിവരികയായിരുന്നു. ഒരുമിച്ച് ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞാണ് ഭാര്യയെ വീട്ടിലെത്തിച്ചത്. പൊള്ളലേറ്റ ദിവ്യ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

×