എസിയിൽ നിന്ന് തീ പിടിച്ചു; ഉറങ്ങിക്കിടന്ന ദമ്പതികൾക്ക് ദാരുണാന്ത്യം

New Update

publive-image

ചെന്നൈ: ഏസിക്ക് തീ പിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മധുരയിലാണ് സംഭവം. ആനയൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ശതികണ്ണനും ശുഭയുമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ദമ്പദികളുടെ ജീവന് രക്ഷിക്കാനായില്ല.

Advertisment

ദമ്പതികൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു സംഭവം. ഏസിക്കുളളിൽ നിന്ന് പുക പടരുകയും പെട്ടെന്ന് തന്നെ മുറി മുഴുവൻ തീ പിടിക്കുകയും ആയിരുന്നു. ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ എത്തിയാണ് വീട്ടിലെ തീ അണച്ചത്. തുടർന്ന് ദമ്പതികളെ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

NEWS
Advertisment