മരിച്ച അമ്മയുടെ മൃതദേഹത്തിന് മുമ്പിൽ പ്രാർത്ഥനയുമായി പെൺമക്കൾ; മരിച്ചു പോയ അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൃതദേഹത്തിനരികെ പെൺമക്കൾ പ്രാർത്ഥനയുമായി കഴിഞ്ഞത് രണ്ടുദിവസം

New Update

publive-image

ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹത്തിന് മുമ്പിൽ പ്രാർത്ഥനയുമായി പെൺമക്കൾ. മരിച്ചു പോയ അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൃതദേഹത്തിനരികെ പെൺമക്കൾ പ്രാർത്ഥനയുമായി കഴിഞ്ഞത് രണ്ടുദിവസമാണ്.

Advertisment

78 വയസുകാരിയായ മേരിയാണ് മരിച്ചത്.തിരുച്ചിയിലെ മണപ്പാറയ്‌ക്കടുത്ത് സൊക്കംപട്ടിയിലാണ് സംഭവം. മേരിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്തോടെ അയൽവാസികളുടെ പരാതിയെ തൂടർന്നാണ് പോലീസ് അന്വേഷണത്തിനായി വീട്ടിൽ എത്തിയത്. മക്കളായ ജയന്തിയും ജസിന്തയുമാണ് അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച് മൃതദേഹത്തിന് മുമ്പിൽ പ്രാർത്ഥനയുമായി കഴിഞ്ഞത്.

ഇവർ വീട് അകത്തു നിന്ന് പൂട്ടിയതായും പോലീസിനെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ച ഉടനെ മൃതദേഹവുമായി ഇവർ ആശുപത്രികളിൽ പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കൾ വീട്ടിലേക്ക് തിരിച്ചത്.

പിന്നീട് ഉയിർത്തെഴുന്നേൽക്കാൻ പ്രാർത്ഥന നടത്തുകയായിരുന്നു. വിദഗ്ധചികിത്സ നൽകാമെന്ന് പറഞ്ഞ് മക്കളെക്കൊണ്ട് സമ്മതിപ്പിച്ച് മൃതദേഹം ആംബുലൻസിൽ മണപ്പാറ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അമ്മ മരിച്ചെന്ന് അംഗീകരിക്കാൻ പെൺമക്കൾ തയ്യാറായില്ലയെന്നും ഒരുപാട് തർക്കത്തിന് ശേഷമാണ് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായതെന്നും പോലീസ് പറയുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മക്കളുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

NEWS
Advertisment