/sathyam/media/post_attachments/90EILEUc6QH8esBtTg0w.jpg)
ചെ​ന്നൈ: തമിഴ്നാട്ടില്‍ വി​ദ്യാ​ര്‍​ഥി ക്ലാ​സി​ല്‍ വ​രാ​ത്ത​തിന് അ​ധ്യാ​പ​ക​ന്റെ ക്രൂര മർദ്ദനം. വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി ത​ല്ലി ച​ത​യ്ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ത​മി​ഴ്​നാ​ട്ടി​ലെ ചി​ദം​ബ​ര​ത്തെ സ​ര്‍​ക്കാ​ര്‍ സ്​കൂ​ളി​ലാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മു​റി​ക്കു​ള്ളി​ല്‍ മു​ട്ടി​ല്‍ നി​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും കാ​ലു കൊ​ണ്ട് ച​വി​ട്ടു​ന്ന​തും ദൃശ്യങ്ങളില്‍ കാണാം.ക്ലാ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.
Government Nandanar Boys Higher Secondary School, Chidambaram
— ? (@Nallavan6666) October 13, 2021
This happened just before lunch break today. pic.twitter.com/ziAf1gy2Op
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us