സ്‌കൂൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ആറാം ക്ലാസുകാരിയുടെ കത്ത്; നേരിട്ട് വിളിച്ച് സ്റ്റാലിൻ

New Update

publive-image

ചെന്നൈ: സ്‌കൂൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് ആറാം ക്ലാസുകാരിയുടെ കത്ത്. ധർമപുരിയിൽ ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന പ്രജ്ന എന്ന ആറാം ക്ലാസുകാരിയാണ് തന്റെ ക്ലാസ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്റെ ഓഫിസിലേക്ക് കത്തയച്ചത്.

Advertisment

കത്തിൽ കുട്ടിയുടെ വീട്ടിലെ ഫോൺ നമ്പറും നൽകിയിരുന്നു. കത്ത് കിട്ടിയ മുഖ്യമന്ത്രി കുട്ടിയെ നേരിട്ട് ഫോണിൽ വിളിച്ചു. അടുത്ത മാസം ഒന്നിന് തന്നെ എല്ലാ സ്‌കൂളും തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂൾ തുറന്നാലും കൊറോണ മാനദണ്ഡങ്ങൾ എല്ലാം പാലിക്കണം മാസ്‌ക് ധരിക്കണം സാമൂഹിക അകലം പാലിക്കണം എന്നും സ്റ്റാലിൻ കുട്ടിയെ ഉപദേശിച്ചു. തമിഴ്‌നാട്ടിൽ 9ാം ക്ലാസ് മുതൽ ഉളള വിദ്യാർത്ഥികൾക്ക് ഈ മാസം ആദ്യം മുതൽ ക്ലാസുകൾ പുന:രാരംഭിച്ചിരുന്നു.

NEWS
Advertisment