/sathyam/media/post_attachments/WuELXKE79DRclTwXO9xd.jpg)
ചെന്നൈ : ചെന്നൈയിൽ കടൽ വെള്ളരി വേട്ട. മണ്ഡപം എന്ന സ്ഥലത്ത് നിന്നാണ് 600 കിലോ കടൽ വെള്ളരി പിടിച്ചെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും വൈൽഡ് ലൈഫ് റേഞ്ച് ഉദ്യോഗസ്ഥരും ചേർന്നാണ് രജിസ്റ്റർ ചെയ്യാത്ത ബോട്ടിൽ നിന്ന് ചരക്ക് കണ്ടെത്തിയത്.
വിപണിയിൽ 3 കോടി രൂപയാണ് ഇതിന് വില വരുന്നത്. ചൊവ്വാഴ്ച ലഭിച്ച രഹസ്യാന്വേഷണ വിവരത്തെ തുടർന്ന്, ഉദ്യോഗസ്ഥർ ബോട്ട് പാൽക്ക് ബേ എന്ന പ്രദേശത്ത് തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് കടൽ വെള്ളരി കണ്ടെത്തിയത്. ബോട്ട് അധികൃതർ പിടിച്ചെടുത്ത് വനംവകുപ്പിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കടുവ, പുലി, ആന എന്നീ ജീവികളെപ്പോലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന, അതീവ സംരക്ഷണം ആവശ്യമായ ജീവികളാണ് കടല്‍ വെള്ളരി. ഇവയെ വേട്ടയാടുന്നതും പിടികൂടുന്നതും ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഒപ്പം ഈ ജീവിയെ കച്ചവടം ചെയ്യുന്നതും, കച്ചവടത്തിനായി ഉപയോഗിക്കുന്നതും അന്താരാഷ്‌ട്ര തലത്തില്‍ വലിയ കുറ്റമാണ്
ലക്ഷദ്വീപ് കേന്ദ്രീകരിച്ച് കടല്‍ വെള്ളരി കള്ളക്കടത്ത് ഇന്ത്യയിൽ വ്യാപകമാണ് . നീളമുള്ള വെള്ളരിയുടെ ആകൃതിയിലുള്ള ജീവിയാണ് കടല്‍ വെള്ളരി. ഇവയെ കറുപ്പ് ചുവപ്പ് നിറങ്ങളില്‍ മഞ്ഞ വരകളോടെ കാണാം. പരമാവധി രണ്ട് മീറ്റര്‍വരെ ഇവയ്‌ക്ക് നീളമുണ്ട്. ഭക്ഷണാവശ്യത്തിനും, മരുന്നുകള്‍ക്കും ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.