വഴിചോദിക്കാനെന്ന വ്യാജേനയെത്തി മാലപൊട്ടിച്ച് കടന്നുകളഞ്ഞു : യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ ; സംഘത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയും

New Update

publive-image

കോയമ്പത്തൂർ : യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് പിടികൂടി. കോയമ്പത്തൂർ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ റഹ്മാനെയാണ് പോലീസ് പിടികൂടിയത്.

Advertisment

പ്രദേശവാസിയായ ധനലക്ഷ്മി എന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേനയാണ് ഇയാൾ യുവതിയുടെ മാലപൊട്ടിച്ചത്. പ്രദേശത്തെ 17 കാരൻ മോഷണത്തിൽ പങ്കാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ഫൈസൽ റഹ്മാനാണ് മാലപൊട്ടിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഭർത്താവും സുഹൃത്തുക്കളും ധനലക്ഷ്മിയുടെ കരച്ചിൽ കേട്ട് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.അതേസമയം കുനിയമത്തൂരും പരിസരങ്ങളിലുമായി നടന്ന അഞ്ചോളം മാലപൊട്ടിക്കൽ കേസിൽ ഫൈസൽ റഹ്മാന് പങ്കുള്ളതായി പോലീസ് പറഞ്ഞു.

NEWS
Advertisment