കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിൽ: മരണത്തെ മുഖാമുഖം കണ്ട് അമ്മയും കൈക്കുഞ്ഞും, സാഹസികമായ രക്ഷപെടുത്തൽ, വീഡിയോ വൈറൽ

New Update

publive-image

ചെന്നൈ: പ്രളയത്തിൽ അകപ്പെട്ട അമ്മയേയും കുഞ്ഞിനേയും സാഹസികമായി രക്ഷപെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. സേലം ജില്ലയിലെ ആനൈവാരിയിലാണ് സംഭവം. കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് ഒരു സ്ത്രീ അപകടകരമായ രീതിയിൽ പാറയുടെ മുകളിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Advertisment

ആനൈവാരി വെള്ളച്ചാട്ടത്തിലേക്ക് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. അമ്മയ്‌ക്കും കുഞ്ഞിനും രക്ഷപ്രവർത്തകർക്കും മുന്നിലൂടെ വെള്ളം ആർത്തൊലിക്കുന്നതും വീഡിയോയിൽ കാണാം.

ഇന്നലെയാണ് സംഭവം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ യുവതിയേയും കുഞ്ഞിനേയും കയർ ഉപയോഗിച്ച് രക്ഷപെടുത്തുകയാണ്. കുഞ്ഞിനെ ശ്രദ്ധാപൂർവ്വം ഉയർത്തുന്നതും തുടർന്ന് കയറിന്റെ സഹായത്തോടെ അമ്മയെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റുന്നതും വീഡിയോയിൽ കാണാം.

മലവെള്ളപ്പാച്ചിലിൽ നിന്നും അമ്മയേയും കുഞ്ഞിനേയും രക്ഷപെടുത്തിയ സംഭവത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രശംസിച്ചു. വീഡിയോ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് മുന്നോട്ട് വന്നവരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

NEWS
Advertisment