ചെന്നൈയിൽ കനത്തമഴ തുടരുന്നു: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ : കനത്ത ജാഗ്രത നിർദ്ദേശം

New Update

publive-image

ചെന്നൈ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്തമഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നെയിൽ കനത്ത മഴ രൂപപ്പെട്ടത്. രാത്രി മുഴുവനും പെയ്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി.

Advertisment

വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൽ കളക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.

നുൻഗംബക്കത്ത് 20.8 സെന്റീമീറ്ററും മീനംബക്കത്ത് 9.4 സെന്റീമീറ്ററും എന്നോറിൽ 8 സെന്റീമീറ്ററും ആണ് ഞായറാഴ്ച വരെ പെയ്ത മഴയുടെ അളവ്. കനത്ത മഴയെ തുടർന്ന് തെരുവുകൾ വെള്ളത്തിനടിയിലായി. ടി നഗർ, വ്യസർപടി, റോയപേട്ട,അടയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം.

NEWS
Advertisment