/sathyam/media/post_attachments/QR8TrkeKuU66nnHAr0bc.jpg)
ചെന്നൈ : കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ സ്‌കൂളിൽ ജാതി അടിസ്ഥാനത്തിൽ കുട്ടികളെ വേർതിരിച്ച് ഇരുത്തി. ചെന്നൈയിലെ എൽപി സ്‌കൂളിലാണ് സംഭവം. ഇത് വിവാദമായതോടെ സ്‌കൂളിനെതിരെ ചെന്നൈ കോർപറേഷൻ നടപടിയെടുക്കുകയും ഇത്തരം വേർതിരിവുകൾ അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
സ്‌കൂളിൽ ജാതി അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ഹാജർ സൂക്ഷിക്കുന്നതായും ആരോപണങ്ങളുണ്ട്. എന്നാൽ ഇത് മനപൂർവ്വമല്ലെന്നും നേരത്തെയുള്ളതാണെന്നുമാണ് പ്രധാന അദ്ധ്യാപികയുടെ ന്യായീകരണം.
ജാതി അടിസ്ഥാനത്തിൽ ഹാജർ പട്ടിക സൂക്ഷിക്കുന്നത് ഭരണപരമായ കാര്യങ്ങൾക്കാണ്. കുട്ടികൾക്ക് പരസ്പരം അവരുടെ ജാതി അറിയില്ലെന്നും ടീച്ചർ പറഞ്ഞു. അതേസമയം നിലവിൽ പ്രശ്‌നം പരിഹരിച്ചതായും ഹാജർ പട്ടികയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായും കോർപറേഷൻ അധികൃതർ.
അക്ഷരമാല ക്രമത്തിലാണ് ഹാജർ പട്ടിക. കോർപ്പറേഷന് കീഴിലുള്ള സ്‌കൂളുകളുടെ ഹാജർ പട്ടിക പരിശോധിക്കാനും നിർദ്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us