/sathyam/media/post_attachments/eBCD5i8tQvzshG1Fp3g4.jpg)
ചെന്നൈ: കനത്ത മഴയെത്തുടർന്ന് ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. ആറുമണി വരെ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല. എന്നാൽ പുറപ്പെടുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ ചെന്നൈയിൽ ഇറങ്ങേണ്ട വിമാനങ്ങള്‍ ഹൈദരാബാദ്, ബെംഗളുരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു തുടങ്ങിയ കനത്ത മഴയില്‍ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം മുന്‍പ്രവചനങ്ങളെ തെറ്റിച്ചു ചെന്നൈയുടെ സമീപം കരതൊടുമെന്നുറപ്പായതോടെ നാളെ വൈകിട്ട് വരെ തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കി.
മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചെന്നൈയ്ക്കു പുറമെ സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചിപുരം,തിരുവള്ളൂര്‍ എന്നിവടങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us