/sathyam/media/post_attachments/VGH9QeNlkyagel7UZqUw.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്ന് രാജ്യാന്തര സർവീസുകൾ അടക്കം എട്ടു വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഉച്ചയ്‌ക്ക് 1.15 മുതൽ വൈകിട്ട് 6 മണി വരെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിംഗ് അനുവദിക്കില്ല. അതേസമയം, ഇവിടെ നിന്നും പുറപ്പെടുന്ന വിമാനങ്ങൾക്ക് തടസമില്ല. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗളുരുവിലേക്കും വഴിതിരിച്ചു വിടും.
ശക്തമായ മഴയെ തുടർന്ന് പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബൈക്ക് യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചു. ചെന്നൈയുടെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുന്നൂറോളം വീടുകളും തകർന്നിട്ടുണ്ട്. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മറീന ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.മഴയിലും കാറ്റിലും മറീന ബീച്ചിലെ മണൽപ്പരപ്പിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് കാണാനായി അധികൃതരുടെ അറിയിപ്പ് അവഗണിച്ചും എത്തുന്നവരെ നിയന്ത്രിക്കാനായി പ്രദേശത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ട്രെയിനുകൾക്കും ദക്ഷിണ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്കിൽ വെള്ളം കയറിയതോടെ പല ട്രെയിനുകളും വൈകിയാണ് പുറപ്പെടുക. 2015 ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണിത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us