നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത

New Update

publive-image

ചെന്നൈ: നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്പിനെയും കൈകളില്‍ പിടിച്ചുകൊണ്ടാണ് ജനതയുടെ നന്ദി പ്രകടനം. ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്.

Advertisment

തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തിലെ ജനതയാണ് നന്ദി പ്രകടനവുമായി എത്തിയത്.

കഴിഞ്ഞ നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ െ്രെപമിലൂടെ റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ തന്നെ നിരവധി വിവാദങ്ങളാണ് സിനിമക്കെതിരെ ഉണ്ടായത്. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.

Advertisment