New Update
/sathyam/media/post_attachments/EZThtmOc5j6sZVzAIiBI.jpg)
ചെന്നൈ: തീവണ്ടിയുടെ മുകളിലെ ബെർത്തിൽ ഉറങ്ങിക്കിടക്കവേ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരൻ മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശി ക്ഷേത്രത്തിൽ ദർശനം നടത്താൻ ചെന്നൈ മന്നഡിയിൽ നിന്നുള്ള സംഘത്തിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.
Advertisment
രാത്രിയിൽ കാരൈക്കുടിയിൽനിന്ന് സിലമ്പ് എക്സ്പ്രസിലാണ് നാരായണൻ കയറിയത്. പുലർച്ചെയോടെ ട്രെയിൻ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികർ ഇയാളെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയിൽ നിന്ന് രക്തം വാർന്നനിലയിലുമായിരുന്നു.
ട്രെയിൻ താംബരം സ്റ്റേഷനിൽ എത്തിയ ഉടൻ ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബർത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാൽ, ഇയാൾ ബെർത്ത് മാറി മുകളിൽ കിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us