മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ചെന്നൈ ഹൈക്കോടതി റദ്ദാക്കി

New Update

publive-image

ചെന്നൈ: നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ചെന്നൈ ഹൈക്കോടതി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ചെന്നൈ ചെങ്കല്‍പ്പെട്ട് കറുപ്പഴിപ്പള്ളത്തിനടുത്തുള്ള 40 ഏക്ക‍ര്‍ സ്ഥലം നേരത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്റെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.

Advertisment

1997- ലാണ് മമ്മൂട്ടി കറുപ്പഴിപ്പള്ളത്തിനടുത്തുള്ള പ്രദേശത്ത് 40 ഏക്കര്‍ സ്ഥലം കപാലി പിള്ള എന്നയാളില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്നത്. അന്ന് നിയമപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2007ല്‍ തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ഈ സ്ഥലം സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു.

ഇതോടെ, സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന സാഹചര്യമുണ്ടായി. സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച വര്‍ഷം തന്നെ വിഷയത്തില്‍ കോടതിയെ സമീപിച്ച മമ്മൂട്ടി അനുകൂല വിധി സമ്ബാദിക്കുകയും ചെയ്തു. എന്നാല്‍ വിധി സ്വമേധയാ പുനപരിശോധിച്ച ലാന്‍ഡ് കമ്മീഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ 2020 മേയ് മാസത്തോടെ ഭൂമി പിടിച്ചെടുക്കാനുള്ള നിയമ നീക്കങ്ങള്‍ ആരംഭിച്ചു. ഇതോടെ താരം വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisment