തമിഴ് നടന്‍ വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

തമിഴ് നടന്‍ വടിവേലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് വടിവേലു ലണ്ടനില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ലണ്ടനില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയതാണ് താരം. നടന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും സുഖം പ്രാപിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisment
Advertisment