നീറ്റ് വിഷയം; സ്റ്റാലിൻ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും

New Update

publive-image

ചെന്നൈ: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്സാമിൽ (നീറ്റ്) നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തുടർ ചർച്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് സർവകക്ഷി യോഗം ചേരും. വ്യാഴാഴ്ച തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിനിടെയാണ് സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്റ്റാലിൻ പ്രഖ്യാപിച്ചത്.

Advertisment

തമിഴ്‌നാട്ടിൽ നീറ്റിനെതിരെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിയമസഭ പ്രമേയവും ബില്ലും പാസാക്കുകയും ഗവർണർ ആർഎൻ രവിക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതിക്കായി ഗവർണർ ഇതുവരെ അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രീ-മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിംഗ് സമ്പന്നരായ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന് നിയമസഭാ സമ്മേളനത്തിൽ സ്റ്റാലിൻ പറഞ്ഞു. എന്നാൽ നീറ്റ് പരീക്ഷകൾ സ്കൂൾ വിദ്യാഭ്യാസം ചെലവേറിയതാക്കി. തങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരായി തുടരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സർവകക്ഷിയോഗവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അപ്പോയിന്റ്മെന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായി സ്റ്റാലിൻ ആരോപിച്ചു. നിഷേധത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

Advertisment