കോവിഡ് വരുമെന്ന് ഭയം: കൂട്ട ആത്മഹത്യയ്ക്ക് ശ്രമം, അമ്മയും കുഞ്ഞും മരിച്ചു

New Update

publive-image

ചെന്നൈ : കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്‌നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്. അമ്മയും സഹോദരന്മാരും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചിരുന്നു.

Advertisment

ഇവരിൽ മൂന്ന് പേർ രക്ഷപ്പെട്ടു. മരണപ്പെട്ട ജോതിക ഭർത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ എല്ലാവർക്കും അണുബാധ പടരുമെന്ന് ഭയന്ന് കുടുംബം വിഷം കഴിക്കുകയായിരുന്നു.

എന്നാൽ, ഇവരെ ആരെയും പിന്നീട് പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Advertisment