കോവിഡ് കേസുകള്‍ കുറഞ്ഞു; നിയന്ത്രണങ്ങള്‍ നീക്കി തമിഴ്‌നാട്

New Update

publive-image

ചെന്നൈ : കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കി തമിഴ്‌നാട്. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണും ഇല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും നിലവില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് മുതല്‍ ഈ നിയന്ത്രണവും നീക്കി. ഫെബ്രുവരി 1 മുതല്‍ എല്ലാ ക്ലാസുകളും കോളജുകളും തുറക്കും.

Advertisment

അതേസമയം, സംസ്ഥാനത്ത് പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളിലും തിയറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. നിലവില്‍ ചെന്നൈ അടക്കമുള്ള ജില്ലകളിലെ കോവിഡ് കേസുകള്‍ കുറയുന്നുണ്ട്. 20% ആണ് ഇന്നലത്തെ ടിപിആര്‍.

Advertisment