തമിഴ്‌നാട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ചെന്നൈ ടി നഗറിലെ കമലാലയത്തിൽ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെ മൂന്ന് പെട്രോള്‍ ബോംബുകളെറിഞ്ഞു. കാര്യമായ നാശനഷ്ടമില്ല.

15 ദിവസം മുമ്പും സമാനമായ സംഭവം ഉണ്ടായി. ഞങ്ങളുടെ ഓഫീസിന് നേരെ 1.30 ഓടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് ബിജെപി നേതാവ് കരാട്ടെ ആർ തൈഗരാജൻ പറഞ്ഞു. ഈ സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന്റെ പങ്കിനെ ഞങ്ങൾ അപലപിക്കുന്നു.

സംഭവത്തെക്കുറിച്ച് ഞങ്ങൾ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ബിജെപി അണികൾക്ക് ഇത്തരം കാര്യങ്ങളിൽ ഭയമില്ല. പെട്രോൾ ബോംബ് എറിഞ്ഞത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അജ്ഞാതർ എറിഞ്ഞതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment