ക്രിക്കറ്റ് അക്കാദമി തുടങ്ങാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: ക്രിക്കറ്റ് അക്കാദമി തുടങ്ങാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. തമിഴ്നാട്ടിലെ ചെന്നൈ, സേലം എന്നിവിടങ്ങളിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് അക്കാദമി ആരംഭിക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ളതാവും അക്കാദമി. ഏപ്രിൽ മുതൽ അക്കാദമികളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് വാർത്താ കുറിപ്പിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചു.

ചെന്നൈയിലെ തൊരൈപക്കത്തും സേലത്തിലെ സേലം ക്രിക്കറ്റ് ഫൗണ്ടേഷനിലുമാവും അക്കാദമികൾ. ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

Advertisment