എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
നീലഗിരി: അന്താരാഷ്ട്ര മര്യാദകളോ, നയതന്ത്ര വഴികളോ സ്വീകരിക്കാതെ രാഷ്ട്രങ്ങൾ യുദ്ധങ്ങൾക്ക് സന്നദ്ധമാകുന്നതിന്റെ കാരണം അവയെ നിയന്ത്രിക്കാനായി ലോകത്ത് ശക്തമായൊരു സംവിധാനമില്ലാത്തതാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു.
നീലഗിരി പാടന്തറ മർകസിൽ നടന്ന എസ് എസ് എഫ് സംസ്ഥാന കൗൺസിലിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോക മഹായുദ്ധങ്ങളുടെ ഉത്പന്നമായ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വിഷയങ്ങളിൽ പലപ്പോഴും കാഴ്ചക്കാരും,നിസ്സഹായരുമാണ് ഐക്യരാഷ്ട്ര സഭ ശക്തമായ സംവിധാനമായി വികസിക്കുകയോ സമാധാനകാംക്ഷികളുടെ മറ്റൊരു അന്താരാഷ്ട്ര സംവിധാനം നിലവിൽ വരികയോ ചെയ്തില്ലെങ്കിൽ ആധുനിക യുദ്ധങ്ങൾ ഇനിയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട്, അവലോകന റിപ്പോർട്ട്, നവീകരണ റിപ്പോർട്ട് എന്നിവ സംസ്ഥാന സെക്രട്ടറിമാരായ എം ജുബൈർ, ഫിർദൗസ് സഖാഫി, പി ജാബിർ, സയ്യിദ് ആശിഖ് തങ്ങൾ, മുഹമ്മദ് നിയാസ് എന്നിവർ അവതരിപ്പിച്ചു.
എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, ഡോ: അബൂബക്കർ കടാമ്പുഴ, സി ആർ കെ മുഹമ്മദ്, ശബീറലി മഞ്ചേരി, കെ ബി ബഷീർ, നൗഫൽ പാലക്കാട് എന്നിവർ സംസാരിച്ചു. ദേശീയ സമിതി അംഗങ്ങളായ സി.കെ റാശിദ് ബുഖാരി, എ.പി മുഹമ്മദ് അശ്ഹർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.