കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ പുറത്തുപോയി; എസിയിലെ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ആറ് മാസമായി പ്രവർത്തിപ്പിക്കാതിരുന്ന എസിയിലെ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. പല്ലാവരം ശങ്കർ നഗറിൽ താമസിക്കുന്ന പൂക്കച്ചവടക്കാരായ മോഹൻ-സംഗീത ദമ്പതിമാരുടെ ഏകമകൾ എം. പ്രജീതയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

Advertisment

ഭക്ഷണം നൽകിയ ശേഷം മൂന്ന് മണിയോടെ മകളെ കിടപ്പുമുറിയിൽ ഉറക്കികിടത്തിയ ശേഷം സംഗീത മുറിയിലെ എ.സി.യും ഓൺ ചെയ്തിരുന്നു. ഇത് ആറുമാസമായി പ്രവർത്തിപ്പിക്കാതിരുന്നതായിരുന്നു. കുഞ്ഞിനെ ഉറക്കിക്കിടത്തിയതിന് പിന്നാലെ വീടിന് മുൻവശത്ത് പൂക്കൾ കോർക്കുന്നത് അടക്കമുള്ള ജോലികൾ ചെയ്യുന്നതിനിടെയാണ് മുറിയിൽ നിന്നും കനത്ത പുക ഉയരുന്നത് സംഗീത കാണുന്നത്.

ഉടൻതന്നെ ഇവർ ബഹളംവെച്ച് അയൽവാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും മുറിയിൽ തീപടർന്നിരുന്നു. പിന്നാലെ, അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തിൽ ശങ്കർ നഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisment