44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ നഗരം. എലൈറ്റ് കളിക്കാർ ഉടൻ ചെന്നൈയിൽ എത്തിചേരുമെന്നാണ് സൂചന (തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല). കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒളിമ്പ്യാഡ് വാർത്ത സ്ഥിരീകരിച്ചിരുന്നു. 1927 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു പ്രധാന ചെസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

44-ാമത് എഡിഷൻ റഷ്യയിലെ മോസ്കോയിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ യുക്രൈനിലെ പ്രതിസന്ധിയെത്തുടർന്ന് ലോക ചെസ്സ് ബോഡിയായ ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ (FIDE) യൂറോപ്യൻ രാജ്യത്തിന് പുറത്തേക്ക് മാറ്റി. ഭിന്നശേഷിയുള്ളവർക്കുള്ള ആദ്യ ചെസ് ഒളിമ്പ്യാഡും, 93-ാമത് FIDE കോൺഗ്രസും റഷ്യയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.

150-ലധികം രാജ്യങ്ങളിൽ നിന്നുള്ള എലൈറ്റ് ചെസ്സ് കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ്, തമിഴ്‌നാട് സർക്കാരും ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 8 വരെയാണ് ചെസ്സ് ഒളിമ്പ്യാഡ് നടക്കുക. 2013ൽ വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസണും തമ്മിൽ ചെന്നൈയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിന് ശേഷം നടക്കുന്ന പ്രധാന ലോക ഇനമാണ് 44-ാമത് ചെസ് ഒളിമ്പ്യാഡ്.

Advertisment