അപകടത്തിൽ മരിച്ച മകന്റെ ഓർമ്മയ്‌ക്കായി ജീവൻ തുടിക്കുന്ന പ്രതിമ; ഈ രൂപത്തിലെങ്കിലും മകനെ കാണുന്നതിൽ സന്തോഷമുണ്ടെന്ന് അമ്മ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: വാഹനാപകടത്തിൽ മരിച്ച മകന്റെ ഓർമ്മയ്‌ക്കായി അതേ രൂപത്തിൽ ജീവൻ തുടിക്കുന്ന ഒരു പ്രതിമ നിർമിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു അമ്മയും കുടുംബവും. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ പാസുംകിളി എന്ന അമ്മയാണ് മകന്റെ ജീവസുറ്റ ഓർമ്മകൾ നിലനിർത്താൻ ഈ വഴി തിരഞ്ഞെടുത്തത്. പാസുംകിളിയുടെ മകൻ 24 കാരനായ പാണ്ടിദുരൈ 2020 ൽ ഒരു വാഹനാപകടത്തിലാണ് മരിച്ചത്. അകാലത്തിൽ പൊലിഞ്ഞ മകനെ ഓർത്ത് വിഷമിച്ച അമ്മയ്‌ക്ക് മകനെ കാണാതെ ജീവിതം മുന്നോട്ട് നീക്കാൻ കഴിയില്ലെന്ന അവസ്ഥയായി.

Advertisment

പാണ്ടിദുരൈയുടെ അനന്തിരവളുടേയും അനന്തിരവളുടേയും കാത് കുത്ത് ചടങ്ങ് അടുത്തതോടെ കുടുംബത്തിന്റെ ദു:ഖം ഇരട്ടിച്ചു. പാണ്ടിദുരൈ ഏറെ ആഗ്രഹിച്ച ചടങ്ങ് അവന്റെ അസാന്നിദ്ധ്യത്തിൽ നടത്താൻ മടിച്ച കുടുംബം ഒടുവിൽ ഒരു കണ്ടെത്തിയ വഴിയാണ് ജീവൻ തുടിക്കുന്ന ഈ പ്രതിമ.

പാണ്ടിദുരൈയുടെ വലിപ്പത്തിലുള്ള സിലിക്കൺ പ്രതിമയാണ് നിർമ്മിച്ചത്. കർണാടകയിൽ നിന്ന് കാറിലാണ് പ്രതിമ വീട്ടിലേയ്‌ക്ക് കൊണ്ടുവന്നത്. തുടർന്ന്, വെള്ള ഷർട്ടും മുണ്ടും വേഷ്ടിയും ധരിപ്പിച്ച് പ്രതിമ രഥത്തിൽ വേദിയിലെത്തിച്ചു. ആചാരപ്രകാരം, കുട്ടികളെ മടിയിൽ ഇരുത്തിയാണ് ചടങ്ങുകൾ നടത്തിയത്.

ഒരു പ്രതിമയുടെ രൂപത്തിലെങ്കിലും മകനെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്ന് സ്വീകരണമുറിയിൽ സ്ഥാപിച്ച പ്രതിമയിൽ നോക്കി അമ്മ പാസുംകിളി കണ്ണീരോടെ പറയുന്നു.

Advertisment