മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി

New Update

publive-image

Advertisment

ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഏഴ് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി സന്താന(32)ത്തെയാണ് ഭാര്യ ചന്ദന(26) കൊലപ്പെടുത്തിയത്.

രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മദ്യപാനിയായ സന്താനം ഭാര്യയെ സംശയിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മദ്യപിച്ചെത്തിയ സന്താനം വഴക്കിട്ടപ്പോൾ ചന്ദന അമ്മിക്കല്ലെടുത്ത് തലയിലിടുകയായിരുന്നു. തുടർന്ന് കത്തിയെടുത്ത് വെട്ടി. സന്താനം സംഭവസ്ഥലത്തുതന്നെ മരിച്ചു.

സന്താനത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷം ചന്ദന കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ശിവകാഞ്ചി പോലീസ് ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ചീപുരം സർക്കാരാശുപത്രിയിലേക്ക് മാറ്റി.

Advertisment