ചെന്നൈ: കൊൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻ (സിടിഎംഎ) പ്രവാസി ഡ്രാമാ ഫെസ്റ്റിനോട് അനുബന്ധിച്ച് അവതരിപ്പിയ്ക്കുന്ന "മുഖം" നാടകം, ലോക നാടക ദിനമായ മാർച്ച് 27 വൈകിട്ട് 6.30 ന് ചെന്നൈ, ചിറ്റ്പേട്ടിലെ മലയാളി ക്ലബ്ബിൽ.
പ്രമുഖ സിനിമാ നിർമ്മാണ കമ്പനിയായ എവിഎ യുടെ സാരഥിയും ചെന്നൈയിലെ വ്യവസായിയുമായ ഡോ. എ.വി.അനൂപിനൊപ്പം ലക്ഷ്മി ഗോപകുമാറും "മുഖ" ത്തിൽ പ്രധാന കഥാപാത്രമായി അഭിനയിയ്ക്കുന്നു.
നാടകരചന ഗിരീഷ് പി.സി.പള്ളം, സംവിധാനം ഡോ.കെ.ജെ.അജയകുമാർ, ഗാനരചന പുതിയങ്കം മുരളിയും സംഗീതം കൊച്ചിൻ അലക്സും, കൊറിയോഗ്രഫി ആതിര അജയകുമാറും നിർവ്വഹിയ്ക്കുന്നു. ഡോ. കൃഷ്ണമോഹനും ലക്ഷ്മി ഗോപകുമാറും ഗാനങ്ങൾ ആലപിയ്ക്കുന്നു.
നാടക സെറ്റ് പ്രശോഭ് പ്രണവവും വെളിച്ചം യു.എൻ.പിഥൃവും മെയ്ക്ക് അപ് റഫീക്ക്.
പി.കെ.സജിത്ത്, ഗോപകുമാർ,ഷനിൽ കളരിയ്ക്കൽ, ദീപക് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പിന്നണി പ്രവർത്തനം കൈകാര്യം ചെയ്യുന്നു.