ചെന്നൈ: വിജയ് നായകനായ ‘ബീസ്റ്റി’ന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. ഈ ആവശ്യം ഉന്നയിച്ച് മുസ്ലീംലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ്.മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകറിന് കത്ത് നല്‍കി. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നീക്കം.
ബോംബ് ആക്രമണങ്ങള്‍ക്കും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീങ്ങളാണെന്ന തരത്തില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് മുസ്തഫയുടെ കത്തില്‍ പറയുന്നു. ബീസ്റ്റ് പ്രദര്‍ശനത്തിന് എത്തിയാല്‍ അത് അസാധാരണ സാഹചര്യമുണ്ടാക്കും. കുവൈറ്റില്‍ ഈ ചിത്രം നിരോധിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാസ്റ്ററിന് ശേഷം വിജയിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. ഈ മാസം 13നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനുള്‍പ്പെടെ വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.