വിവാഹ സമ്മാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് പെട്രോളും ഡീസലും

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

രാജ്യത്ത് ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ വിവാഹ സമ്മാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് പെട്രോളും ഡീസലും. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ ചെയ്യൂരില്‍ നവദമ്പതികള്‍ക്കാണ് ഇത്തവണ പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചത്. ഓരോ ലിറ്റര്‍ വീതം പെട്രോളും ഡീസലും വിവാഹ വേദിയിലെത്തി സുഹൃത്തുക്കള്‍ സമ്മാനിച്ചത്.

Advertisment

ആദ്യം ഞെട്ടിയെങ്കിലും ഗ്രേസ് കുമാറും കീര്‍ത്തനയും സന്തോഷത്തോടെയാണ് ഈ വിലയേറിയ സമ്മാനം സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോള്‍-ഡീസല്‍ വില ഒമ്പത് രൂപയിലധികം വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ പെട്രോള്‍ ലിറ്ററിന്റെ വില 110.85 രൂപയും ഡീസല്‍ 100.94 രൂപയുമായി ഉയര്‍ന്നതോടെ് സാധാരണക്കാര്‍ ദുരിതത്തിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഒരു 'മധുര പ്രതിഷേധം' നടത്താന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചത്.

രാജ്യത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 14-ാം തവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധിപ്പിക്കുന്നത്. ഇന്ന് പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 116 രൂപയും ഡീസലിന് 102.91 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 118.60 രൂപയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന് ഇവിടെ ഇന്നത്തെ വില 104.64 രൂപയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 116.14 രൂപയും ഡീസലിന് 103.04 രൂപയുമാണ് വില.

ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 105.41 രൂപയും ലിറ്ററിന് 96.67 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 110.95 രൂപയും ഡീസല്‍ വില 101.04 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

Advertisment