അമ്മയെ തേടി പള്ളിയിൽ എത്തിയ 14കാരിയെ പീഡിപ്പിച്ചു; പാസ്റ്റർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. രാജപാളയത്തെ മലയതിപ്പട്ടി പള്ളിയിലെ പാസ്റ്റർ ആയ ജോസഫ് രാജയാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പള്ളിയിലെ നിത്യ സന്ദർശകയായിരുന്നു പെൺകുട്ടി. കഴിഞ്ഞ ദിവസം അമ്മയെ തേടി പെൺകുട്ടി പള്ളിയിൽ എത്തിയിരുന്നു. പെൺകുട്ടിയെ കണ്ട ജോസഫ് രാജ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നി അമ്മ പരിശോധിച്ചപ്പോഴാണ് പീഡിപ്പിക്കപെട്ടതായി വ്യക്തമായത്. തുടർന്ന് രാജപാളയം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ ജോസഫിനെ പിന്നീട് റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നേരത്തെയും ഇയാൾ പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment