Advertisment

ഏറ്റവും ജനപ്രിയ നേതാവ് സ്റ്റാലിൻ: സീ വോട്ടർ സർവേ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ഒരു കൊല്ലം മുൻപ് തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്ന് അഭിപ്രായ സർവേ ഫലം. തമിഴ്നാടിനു പുറമേ കേരളം, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്.

85% പേരും സ്റ്റാലിന്റെ പ്രവർത്തനങ്ങളെയും സർക്കാരിനെയും പ്രശംസിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ 40% പേർ അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടർ സർവേ പറയുന്നു.17% പേർ മാത്രമേ പൂർണ തൃപ്തി അറിയിച്ചുള്ളൂ.അടുത്ത പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദിയെക്കാൾ രാഹുൽ ഗാന്ധിക്കാണു തമിഴ്നാട്ടിലെ 54% പേർ യോഗ്യത കാണുന്നത്.

Advertisment