വര്‍ക്കൗട്ടിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: വര്‍ക്കൗട്ടിനിടെ ജിമ്മില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.27കാരനായ ശ്രീ വിഷ്ണു എന്ന യുവാവാണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കള്‍ക്കും ഇരട്ട സഹോദരിമാര്‍ക്കും ഒപ്പം മധുരൈ തിരുവള്ളുവര്‍ നഗറില്‍ താമസിച്ചിരുന്ന വിഷ്ണു കമ്പ്യൂട്ടർ സര്‍വീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

Advertisment

24 വയസ്സുമുതല്‍ വര്‍ക്കൗട്ട് ശീലമാക്കിയിരുന്നു. 'അവന്‍ രാത്രി 8.30 വരെ ജോലി ചെയ്ത് 9 മണിയോടെ വീട്ടിലെത്തും. അമ്മയോടൊപ്പം കുറച്ച്‌ സമയം ചിലവഴിച്ച്‌ ജിമ്മിലേക്ക് പോകും. എന്റെ മകന് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നു, ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല', അച്ഛന്‍ കമലേശ്വരന്‍ പറഞ്ഞു.

ജൂണ്‍ നാലാം തിയതിയാണ് സംഭവം. 'വര്‍ക്കൗട്ടിനിടയില്‍ ഞങ്ങള്‍ വിലക്കിയിട്ടും വിഷ്ണു പഴം കഴിച്ചു. അതിനുശേഷവും വ്യായാമം തുടര്‍ന്നു. 20 കിലോയാണ് ഉയര്‍ത്തിയത്. രണ്ട് വര്‍ഷത്തിലേറെയായി വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നവര്‍ അത്രയം ഭാരം ഉയര്‍ത്തുന്നത് സാധാരണയാണ്. രാത്രി ഏകദേശം 10:15 ആയപ്പോള്‍ വര്‍ക്കൗട്ട് അവസാനിപ്പിച്ചു.  പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. ഞങ്ങളോടെ സംസാരിച്ചുനില്‍ക്കെയാണ് അവന്‍ കുഴഞ്ഞുവീണത്. വീട്ടില്‍ വിവരമറിയിച്ചശേഷം അവനെ ഞങ്ങള്‍ അശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു', ജിം ട്രെയ്‌നര്‍ പറഞ്ഞു.

Advertisment