മകന് അന്ത്യചുംബനം നൽകുന്നതിനിടെ കുഴഞ്ഞുവീണ് അമ്മയും മരിച്ചു; കണ്ണീർക്കടലായി സിംഹപെരുമാൾ നഗർ 

New Update

publive-image

കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച മകന് അന്ത്യചുംബനം നൽകുന്നതിനിടെ കുഴഞ്ഞുവീണ അമ്മയും മരിച്ചു. ചെന്നൈക്കടുത്ത ചെങ്കൽപ്പെട്ടിലാണ് സംഭവം. സിംഹപെരുമാൾ നഗറിലെ എം.ജി.ആർ. സ്ട്രീറ്റിൽ താമസിക്കുന്ന ശാന്തിയാണ് (35) മരിച്ചത്. പത്താംക്ലാസിൽ പഠിക്കുന്ന മകൻ ജയഗണേഷ് (15) സഹോദരൻ തരുണിനൊപ്പം കളിക്കുമ്പോഴുണ്ടായ വീഴ്ചയിലാണ്‌ മരണം.

Advertisment

ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വൈകീട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് മകന് അന്ത്യചുംബനം നൽകുന്നതിനിടയിലാണ് ശാന്തി കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ. ശാന്തിയുടെയും മകന്റെയും മൃതദേഹം പിന്നീട് സിംഹപെരുമാൾ പൊതുശ്മശാനത്തിൽ ഒരുമിച്ച് സംസ്കരിച്ചു. പത്താംക്ലാസ് പരീക്ഷയിൽ 500-ൽ 463 മാർക്ക് നേടിയ ജയഗണേഷ് കോളേജിൽ പോകാൻ തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്.

Advertisment