കാവിന്‍കെയര്‍-എംഎംഎ ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡിനായി നോമിനേഷനുകള്‍ സ്വീകരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: വര്‍ഷം തോറും നല്‍കി വരാറുള്ള ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡിനായി സംരംഭകരില്‍ നിന്നും ബിസിനസുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ നോമിനേഷനുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 100 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എസ് എം ഇ കള്‍ എന്നിവയ്ക്ക് 11 മത് കാവിന്‍കെയര്‍-എംഎംഎ ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡിനായി https://ckinnovationawards.in/ എന്ന ലിങ്കില്‍ അപേക്ഷിക്കാം അല്ലെങ്കില്‍ ആവശ്യമായ വിശദാംശങ്ങള്‍ സഹിതം - 91 97899 60398 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കാം. നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 01 ഓഗസ്റ്റ് 2022 ആണ്.

ചെന്നൈ ആസ്ഥാനമായുള്ള എഫ് എം സി ജി കൂട്ടായ്മയായ കാവിന്‍കെയറും മദ്രാസ് മാനേജ്മെന്റ് അസോസിയേഷനും (എംഎംഎ) ചേര്‍ന്ന് സംരംഭകരെ അവരുടെ ഉല്‍പ്പന്നത്തിന്റെ/സേവനത്തിന്റെ സ്‌കേലബിളിറ്റി, സുസ്ഥിരത, ജനങ്ങള്‍ക്കുള്ള പ്രയോജനം എന്നിവയുടെ പ്രത്യേകതകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് മെന്ററിംഗ്, ഐപി അക്വീസിഷന്‍ , ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ഉള്ള നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയ്ക്കുള്ള പിന്തുണയ്ക്കൊപ്പം ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് ആയും ലഭിക്കും.

''ഞങ്ങളുടെ വാര്‍ഷിക ഇന്നൊവേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അര്‍ത്ഥവത്തായതും ശ്രദ്ധേയവുമായ നൂതനാശയങ്ങള്‍ മുന്നോട്ട് കൊണ്ടുവരുന്ന മനസ്സുകളെ കണ്ടെത്തുന്നത് ശരിക്കും സന്തോഷകരമായ ഒരു അനുഭവമാണ്. ഈ വര്‍ഷത്തെ നോമിനേഷനുകള്‍ അറിയുന്നതിന് ഞങ്ങളും ആവേശത്തിലാണ്.

വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ലഭിച്ച വലിയ പിന്തുണ കണക്കിലെടുക്കുമ്പോള്‍, 100 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചതിനാല്‍ ഈ വര്‍ഷത്തെ ചിന്നികൃഷ്ണന്‍ ഇന്നൊവേഷന്‍ അവാര്‍ഡ് ചടങ്ങുകളും ഗംഭീരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുള്ള ഒരു ആവേശകരമായ യാത്രയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു, ഒപ്പം ബിസിനസ്സിലെ മികച്ച വ്യക്തിത്വങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യുന്നു.മുമ്പത്തെ എല്ലാ അവാര്‍ഡ് പ്രോപ്പര്‍ട്ടികള്‍ക്കും ഞങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു, ഈ വര്‍ഷവും അതുപോലെ തന്നെ ആയിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈയവസരത്തില്‍ ശ്രീ സി കെ രംഗനാഥന്‍ പറഞ്ഞു.

Advertisment