പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം; പള്ളി വികാരി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട് മഹാബലിപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍.  ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്.

Advertisment

ഇയാളുടെ അനാഥാലയത്തില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാര്‍ളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതറിഞ്ഞതോടെ ചാര്‍ളി മുങ്ങുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ കൊണ്ടാക്കി. പ്രസവ ശേഷം കൊണ്ടു പോകാമെന്നായിരുന്നു പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെടാനും സാധിക്കാത്തതിനെ തുടര്‍ന്ന് മഹാബലിപുരം പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ അനാഥാലയത്തിലുള്ള മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

Advertisment