ഉഗാണ്ടയിൽ നിന്ന് അഞ്ചരക്കോടിയുടെ മയക്കുമരുന്നുമായി എത്തിയ യുവതിയെ സ്നിഫര്‍ ഡോഗ് പിടികൂടി

New Update

publive-image

Advertisment

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വന്‍ ലഹരിവേട്ട. ഉഗാണ്ടയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്ന് അഞ്ചരക്കോടിയുടെ വിലമതിക്കുന്ന മയക്കുമരുന്ന് പിടിക്കൂടി. ബാഗേജിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവന്ന മയക്കുമരുന്ന് സ്നിഫർ ഡോഗിന്‍റെ സഹായത്തോടെ പിടിക്കൂടുകയായിരുന്നു.

ടൂറിസ്റ്റ് വിസയിലെത്തിയ 32കാരിയുടെ ബാഗേജ് കസ്റ്റംസ് പരിശോധന തുടങ്ങിയപ്പോൾ തന്നെ ഇവർ അസ്വഭാവികമായി പെരുമാറുകയും ബഹളമെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സംശയം തോനിയ ഇവർ സ്നിഫർ ഡോഗിനെ വരുത്തി പരിശോധിച്ചത്. ബാഗേജിനുള്ളിൽ കാർഡ് ബോർഡ് പെട്ടിയിൽ പാക്ക് ചെയ്ത നിലയിൽ ഒരു കിലോഗ്രാം 542 ഗ്രാം മെത് ക്വിലോൺ എന്ന രാസ മയക്കുമരുന്നും 644 കിലോഗ്രാം ഹെറോയ്നും കണ്ടെത്തി.

അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 5.35 കോടി വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ചെന്നൈയിലേക്ക് പതിവായി മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലകളിലൊന്നിലെ കണ്ണിയാണ് പിടിയിലായ യുവതിയെന്നാണ് സൂചന. എന്നാൽ ഇവർ ആർക്കുവേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നത് അടക്കമുള്ള വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരുവിവരങ്ങൾ കസ്റ്റംസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisment