New Update
/sathyam/media/post_attachments/U4zCeGBCyp8UitWQ0vrp.jpg)
ചെന്നൈ: ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി ട്രെയിന്‍ താംബരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോണില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു.
Advertisment
ബോംബ് സ്‌ക്വാഡും റെയില്‍വേ പൊലീസും ട്രെയിന്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ ചെന്നെയിലേക്ക് കയറ്റി വിട്ടു. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us