/sathyam/media/post_attachments/KtBdVWsaf40jcztcvx6s.jpg)
ചെന്നൈ: തമിഴ്നാട് പാവൂർഛത്രത്തിൽ മലയാളി റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരേ അതിക്രൂരമായ ആക്രമണം. കൊല്ലം സ്വദേശിനിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാതി 8നും 9നും ഇടയിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.
ഗാർഡ് റൂമിൽ ഫോൺ ചെയ്യുന്നതിനിടെ അക്രമി മുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. അക്രമി ആദ്യം കല്ലുകൊണ്ട് യുവതിയുടെ മുഖത്തിടിച്ചു.
പുറത്തേക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ച യുവതിയെ അക്രമി വീണ്ടും കടന്നു പിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് അക്രമിയിൽ നിന്ന് കുതറിമാറി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലെ റെയില്‍വേ ആശുപത്രിയിലേക്കും മാറ്റി.അക്രമിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us