New Update
Advertisment
ചെന്നൈ: ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി ട്രെയിന്‍ തട്ടിമരിച്ചു. കൊല്ലം പുത്തൂർ സ്വദേശി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു.
ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ റെയിൽവേ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടം. നിഖിത സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. ഹെഡ് ഫോണിൽ സംസാരിച്ച് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്സെറ്റും സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഇതാണ് നിഖിത ഹെഡ്സെറ്റിൽ സംസാരിച്ചാണ് ട്രാക്കി മുറിച്ചു കടക്കാന്‍ ശ്രമിച്ചതെന്ന വിലയിരുത്തലിൽ എത്തിച്ചത്. മൃതദേഹം ആശുപത്രയിലേക്ക് മാറ്റി. താംബരം എംസിസി കോളെജിലെ വിദ്യാർത്ഥിനിയാണ്.