/sathyam/media/post_attachments/U2eljuWKAHHvEuFg7Dz8.jpg)
ചെന്നൈ: പൂര്‍വ്വ വിദ്യാർത്ഥിയുടെ പീഡന പരാതിയില്‍ ചെന്നൈ ക്ലാസിക്കൽ ആർട്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സിൽ നൃത്തം പഠിപ്പിക്കുന്ന ഹരി പത്മനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സിറ്റി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്നും ആരും അറിയുന്നില്ലെന്നും പറഞ്ഞ് തന്നോട് അസിസ്റ്റന്റ് പ്രൊഫസർ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. ഇത് നിരസിച്ചതോടെ പ്രതികാര മനോഭാവത്തോടെ പെരുമാറാൻ തുടങ്ങിയെന്നും, തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ നിഷേധിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
അതേസമയം, തൊണ്ണൂറോളം വിദ്യാർത്ഥികളും സ്ത്രീകളും പ്രൊഫസറുടെ ലൈംഗികാതിക്രമം, ബോഡി ഷെയ്മിംഗ് എന്നിവ ആരോപിച്ച് തമിഴ്‌നാട് സംസ്ഥാന വനിതാ കമ്മീഷൻ മേധാവി എആർ കുമാരിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ മൂന്ന് റിപ്പർട്ടറി ആർട്ടിസ്റ്റുകളുടെ പേരുകളും ഉൾപ്പെടുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us