മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറി: ഹൈടെൻഷൻ വയറിൽ സ്പർശിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

New Update

publive-image
ചെന്നൈ
: തമിഴ്‌നാട്ടിൽ മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചിന്നമങ്കോട് സ്വദേശിയായ ധർമ്മദുരെയ്‌ക്കാണ് (33) പൊള്ളലേറ്റത്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ധർമ്മദുരെ കൂടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു.

Advertisment

തുടർന്ന് ഇയാളോട് കാത്തിരിപ്പ് മുറിയിൽ ഇരിക്കാൻ പോലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ധർമ്മദുരെ പോലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള ട്രാൻസ്ഫോമറിൽ കയറുകയായിരുന്നു. പോലീസും നാട്ടുകാരും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

നിയന്ത്രണം വിട്ട ധർമ്മദുരെ ട്രാൻസ്ഫോമറിന്റെ ഹൈടെൻഷൻ വയറിൽ സ്പർശിച്ചതോടെയാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment