കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി. മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘമാണ് റാഗ് ചെയ്തത്; സംഭവത്തിൽ നാല് സീനിയർ വിദ്യാർത്ഥികള്‍ അറസ്റ്റില്‍

New Update

publive-image

ചെന്നൈ: കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി. കൊല്ലം സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായത്. മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്.

Advertisment

റാഗിങ്ങ് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിന്‍ രാജ്, ജിതു എസ് സാമുവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ 23 ന് പിപിജി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലാണ് റാഗിങ്ങ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്.

NEWS
Advertisment