പെണ്‍കുട്ടിയെ 15വയസ് മുതല്‍ നിരന്തരമായി അഞ്ച് വര്‍ഷത്തോളം ലെെംഗികമായി പീഡിപ്പിച്ചു: പാസ്റ്റര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ചെന്നെെ: പെണ്‍കുട്ടിയെ 15വയസ് മുതല്‍ അഞ്ച് വര്‍ഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018ല്‍ 15വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലെെംഗികമായി പീഡിപ്പിച്ചതായി കാണിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കടമ്പൂര്‍ ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് പാസ്റ്റര്‍‌ക്കെതിരെ പോക്സോ കേസ് രജിസ്റ്റ‌ര്‍ ചെയ്യുകയായിരുന്നു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീ‌ര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലാണ് പ്രതി പാസ്റ്ററായി ജോലി ചെയ്തിരുന്നത്.

താൻ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായതെന്നും ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്‌സ്‌ആപ്പില്‍ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മധുരയിലെ ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് വിനോദ് ജോഷ്വയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെ ചുമത്തിയെന്നും പൊലീസ് അറിയിച്ചു.

Advertisment