അയല്‍വാസിയായ കാമുകനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഗര്‍ഭിണിയെന്ന വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെച്ചു; പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്

New Update

publive-image

Advertisment

ചെന്നൈ: പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ  പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. തമിഴ്‌നാട്ടിലെ വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് കൊടുംക്രൂരത ചെയ്തത്.

ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിവാഹിതയും മറ്റൊരു കുഞ്ഞിന്റെ അമ്മയുമായ യുവതി തന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയാതിരിക്കാനാണ് പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞിനെ കുളത്തിലെറിഞ്ഞത്.

സംഗീതയുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പ്രദേശവാസികളെ ചോദ്യം ചെയ്യവെ സംഗീത കുറ്റം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവ് അറിയാതിരിക്കാനാണ് അവിഹിതഗര്‍ഭത്തില്‍ ജനിച്ച ശിശുവിനെ കൊന്നതെന്നും സംഗീത വെളിപ്പെടുത്തി.

വിവാഹിതയായ ശേഷമാണ് സംഗീത അയല്‍വാസിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും പതിവായി. ഇതിനിടെ കാമുകനായ അയല്‍വാസിയിലൂടെ സംഗീത ഗര്‍ഭം ധരിച്ചു.

വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ അമിത ഭക്ഷണമാണെന്ന് പറഞ്ഞ് സംഗീത ഒഴിഞ്ഞു മാറി. കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് വീട്ടിലില്ലാത്തപ്പോള്‍ സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. വീട്ടിലെ ശൗചാലയത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

കുഞ്ഞിനെ താന്‍ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സംഗീത മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

ഭര്‍ത്താവ് വരുന്നതിന് മുമ്പ് സംഗീത കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിഞ്ഞ് വീട്ടിലേക്ക് മടങ്ങി. രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് പ്രദേശത്തെ യുവതികളെയെല്ലാം ചോദ്യം ചെയ്തു. സംഗീതയെ ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

 

Advertisment