New Update
ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടന്‍ ബോളിവുഡില്‍ തിരിച്ചെത്തുക.ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ബോളിവുഡില്‍ അഭിയനയിക്കാൻ എത്തുന്നത്.
Advertisment
കപ്പല്‍ നിര്‍മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.2002ല്‍ രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത 'കമ്പനി'യിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ബോളിവുഡ് അരങ്ങേറ്റം.